ആർമി റിക്രൂട്ട്‌മെന്റ് റാലി തൃശൂരിൽ
ആഗസ്റ്റ് 28 മുതൽ സെപ്തംബർ 8 വരെ മണ്ണുത്തി കേരള വെറ്റിറിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ കരസേന റിക്രൂട്ട്‌മെന്റ് റാലി നടക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, തൃശൂർ, കാസറഗോഡ് ജില്ലകളിലും ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളിലുളള ഉദ്യോഗാർത്ഥികൾക്കു മാത്രമേ റാലിയിൽ പങ്കെടുക്കാനാവൂ.
ആഗസ്റ്റ് 18 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
ആഗസ്റ്റ് 20 മുതൽ അഡ്മിഷൻ കാർഡ് അയച്ച് തുടങ്ങും.
സോൾജിയർ, ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്‌നിക്കൽ, സോൾജ്യർ ടെക് നേഴ്‌സിംഗ് അസിസ്റ്റന്റ് (എഎംസി), നേഴ്‌സിംഗ് അസിസ്റ്റന്റ് വെറ്റിറിനറി, സോൾജ്യർ ക്ലാർക്ക്/സ്റ്റോർ കീപ്പർ/ടെക്‌നിക്കൽ/ഇൻവെന്ററി മാനേജ്‌മെന്റ്(ഓൾ ആംസ്), സോൾജിയർ ട്രേഡ്‌സ്മാൻ (ഓൾ ആംസ്) പത്താം ക്ലാസ്സ് വിജയം (ഓൾ ആംസ്), സോൾജിയർ ട്രേഡ്‌സ്മാൻ (ഓൾ ആംസ്) എട്ടാം ക്ലാസ്സ് വിജയം (ഓൾ ആംസ്) എന്നീ തസ്തികളിലാണ് റിക്രൂട്ട്‌മെന്റ് നടത്തുക.
വിദ്യാഭ്യാസ യോഗ്യത, ശാരീരിക ക്ഷമത, പൊതുപ്രവേശനപരീക്ഷ തുടങ്ങിയ സംബന്ധിച്ച വിശദവിവരങ്ങൽ www.
കൂടുതൽ വിവരങ്ങൾക്ക് 0495-2383953 യിൽ വിളിക്കുക.
റിക്രൂട്ട്‌മെന്റ് സമയബന്ധിതമല്ലാത്തതിനാൽ ആവശ്യമുളള ഭക്ഷണവും വെളളവും കരുതണം. www.joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുളള അഡ്മിഷൻ കാർഡ് കയ്യിൽ കരുതണം.
വ്യാജ അഡ്മിഷൻ കാർഡ്, വ്യാജ വിദ്യാഭ്യാസ രേഖകൾ തുടങ്ങിയവ സമർപ്പിച്ചാൽ കർശന നിയമനടപടികൾക്ക് വിധേയമാക്കും. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കരുത്. കൈത്തണ്ടയുടെ ഉൾഭാഗത്തൊഴികെ മറ്റ് ഭാഗങ്ങളിൽ പച്ചകുത്തിയവരെ ഒഴിവാക്കുന്നതാണ്. മൊബൈൽ ഫോൺ അനുവദീയമല്ല. റാലിക്ക് വരുന്നതിനു മുമ്പ് ചെവിക്കായം ഡോക്ടറുടെ സഹായത്തോടെ വൃത്തിയാക്കണം. ഉദ്യോഗാർത്ഥികൾ 3 മുതൽ 4 ദിവസം വരെ റാലി സ്ഥലത്ത് ഉണ്ടായിരിക്കണം. താമസസ്ഥലം അവരവർ കണ്ടെത്തണം. പൊതുപ്രവേശന പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കുണ്ടായിരിക്കും.
ഓൺലൈനിൽ രജിസ്ട്രർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാനാവൂ.