ആര്‍മി പബ്ലിക് സ്‌കൂളുകളില്‍ 8000 ഒഴിവുകൾ.

Share:

മിലിട്ടറി സ്റ്റേഷനുകളിലും കന്റോന്‍മെന്റുകളിലുമായി പ്രവര്‍ത്തിക്കുന്ന 137 ആര്‍മി പബ്ലിക് സ്‌കൂളുകളിൽ അധ്യാപക നിയമനത്തിനായി കമ്പൈന്‍ഡ് സെലക്ഷന്‍ സ്‌ക്രീനിങ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 8000 ഒഴിവുകളാണ് കണക്കാക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിൽ ആര്‍മി പബ്ലിക് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സി.ബി.എസ്.ഇ. സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളാണിത്.

ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, സൈക്കോള…കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മാറ്റിക്‌സ്, ഹോം സയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍ എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം , ബി എഡ്‌ ഉള്ളവർക്ക് അപേക്ഷിക്കാം.

എഴുത്തുപരീക്ഷ, അഭിമുഖം, അധ്യാപനമികവ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

50 ശതമാനം മാര്‍ക്കോടെ ബിരുദം, ബി.എഡ് സി.ടെറ്റ്/ടെറ്റ് യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഈ തസ്തികകളില്‍ സ്ഥിരനിയമനം ലഭിക്കുകയുള്ളൂ. ഈ യോഗ്യതയില്ലാത്തവര്‍ക്ക് താത്കാലികനിയമനം നല്‍കും. സി.ടെറ്റ്/ടെറ്റ് യോഗ്യത നേടിയാല്‍ സ്ഥിരനിയമനത്തിനായി പരിഗണിക്കും. കമ്പൈന്‍ഡ് സെലക്ഷന്‍ സ്‌ക്രീനിങ് പരീക്ഷയെഴുതാന്‍ സി.ടെറ്റ്/ടെറ്റ് യോഗ്യത നിര്‍ബന്ധമല്ല.

പ്രായം: 40 വയസ്സില്‍ കൂടരുത്.
അഞ്ചുവര്‍ഷത്തെ അധ്യാപനപരിചയമുള്ളവര്‍ക്ക് 57 വയസ്സുവരെ അപേക്ഷിക്കാം.
500 രൂപയാണ് അപേക്ഷാഫീസ്.

കൂടുതൽ വിവരങ്ങൾ http://www.awesindia.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.
http://aps-csb.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 24

Share: