ആർമി പബ്ലിക് സ്കൂളുകളിൽ ഒഴിവുകൾ

215
0
Share:

ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാൻ അവസരം. വിവിധ കൻറോൺമെന്റിനും മിലറ്ററി സ്റ്റേഷനും കീഴിലായി 137 സ്കൂളുകളാണുള്ളത്.
പിജിടി/ ടിജിടി/ പിആർടി വിഭാഗങ്ങളിലാണ് ഒഴിവ്.
ആർമി വെൽഫയർ എഡ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ളവയാണ് സ്കൂളുകൾ.

പിജിടി: യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും.
ടിജിടി: 50 ശതമാനം മാർക്കോടെ ബിരുദവും ബിഎഡും
പിആർടി: 50 ശതമാനം മാർക്കോടെ ബിരുദവും ബിഎഡ്/ദ്വിവത്സര ഡിപ്ലോമയും.

ഓൺലൈൻ സ്ക്രീനിങ് പരീക്ഷ, ഇന്റർവ്യു, ഇവാല്യുവേഷൻ ഓഫ് ടീച്ചിങ് സ്കിൽസ് ആൻഡ് കംപ്യൂട്ടർ പ്രൊഫിഷൻസി എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഭാഷാ അധ്യാപകർക്ക് ഉപന്യാസം, സംഗ്രഹിക്കൽ എന്നിവയുണ്ടാകും.
ആവശ്യമായ തസ്തികകളിൽ കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റും നടത്തും.
സ്ക്രീനിങ് ടെസ്റ്റിന് സി ടെറ്റ്/ടെറ്റ് നിർബന്ധമില്ല. എന്നാൽ ടിജിടി/പിആർടി നിയമനത്തിന് സി ടെറ്റ്/ ടെറ്റ് വേണം.
പ്രായം: തുടക്കക്കാർക്ക് 40 ൽ താഴെ, പ്രവൃത്തിപരിചയമുള്ളവർക്ക് 57ൽ താഴെ.
ഒക്ടോബർ 19, 20 തിയതികളിലാണ് പരീക്ഷ.
കേരളത്തിലെ പരീക്ഷാകേന്ദ്രന്ദ്രം : തിരുവനന്തപുരം
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്തംബർ 21.
വിശദവിവരത്തിന് http://apscsb.in അല്ലെങ്കിൽ www.awesindia.com എന്ന വെബ്സൈറ്റ് കാണുക.

Share: