കരസേനയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീം
കരസേനയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീം 45-ാമത് കോഴ്സിലേക്ക് (പെർമനന്റ് കമ്മീഷൻ) അവിവാഹിതരായ പുരുഷന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
പ്രായം: 16.5-19.5.
2002 ജൂലൈ രണ്ടിനു മുന്‍പും 2005 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചു കുറഞ്ഞത് 70% മാർക്കോടെ പ്ലസ്ടു ജയം/തത്തുല്യം.
പരിശീലനം അഞ്ചു വർഷം.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനിയറിംഗ് ബിരുദവും ലഭിക്കും.
വിജയകരമായ പരിശീലനത്തിനുശേഷം ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.
പരിശീലനം തീരും വരെ വിവാഹിതരാവാൻ പാടില്ല.
ശാരീരികയോഗ്യത സംബന്ധിച്ചുള്ള വിശദവിവരങ്ങൾക്ക് : www.joinindianarmy.nic.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
തെരഞ്ഞെടുപ്പ്: ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഓഗസ്റ്റ്/സെപ്റ്റംബറിൽ ഭോപ്പാൽ, ബംഗളൂരു, അലഹാബാദ് എന്നിവിടങ്ങളിൽ നടക്കുന്ന എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും.
രണ്ടുഘട്ടങ്ങളിലായി അഞ്ചു ദിവസമാണ് ഇന്റർവ്യൂ. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയുമുണ്ടാകും. ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെ മാത്രമേ തുടർന്നു പങ്കെടുപ്പിക്കുകയുള്ളൂ. വൈദ്യ പരിശോധനയുമുണ്ടാകും.
ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത നൽകും.
സ്റ്റൈപൻഡ്: 21,000 രൂപ.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in മുഖേന ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കണം.
നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. വിജയകരമായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നന്പർ ലഭിക്കും. റോൾ നന്പർ സഹിതം ഓണ്‍ലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റൗട്ട് എടുക്കണം. അതിൽ ഒന്നിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട്സൈസ് ഫോട്ടോ ഒട്ടിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പ്ലസ്ടു സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ പരീക്ഷയ്ക്കു ഹാജരാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് രണ്ട്.