ലാബ് ടെക്നിഷ്യൻ : അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് നാഷണൽ മിഷൻ മുഖേന ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു സയൻസ് വിഷയത്തോട് ഒപ്പം സർക്കാർ അംഗീകൃത ഡി എം എൽ റ്റി / ബി എസ് സി, എംഎൽടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രായം 18നും 40നും വയസ്സ് കവിയരുത്.

പ്രതിമാസ ശമ്പളം 14,000 രൂപ.

താല്പര്യമുള്ളവർ ഫെബ്രുവരി 26 ന് രാവിലെ 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് / ആധാർ കാർഡ് തുടങ്ങിയ അസ്സൽ രേഖകളും പകർപ്പുകളും സഹിതം കാക്കനാട് ഐഎംജി ജംഗ്ഷനു സമീപമുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0484- 2955687

Share: