അപ്രന്റിസ് ട്രെയിനി – സൗത്ത് ഇന്ത്യൻ ബാങ്കിൽ 248 ഒഴിവുകൾ
നാഷണൽ അപ്രന്റീസ് പ്രമോഷൻ സ്കീം (എൻഎപിഎസ്) പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് 248 അപ്രന്റിസ് ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എല്ലാ സംസ്ഥാനങ്ങളിലുമായാണ് ഒഴിവുകൾ. പരിശീലന കാലാവധി ഒരു വർഷം.
യോഗ്യത: അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദം/ ബിരുദാനന്തര ബിരുദം.
പ്രതിമാസം നിയമാനുസൃതമായ സ്റ്റൈപൻഡ്.
അപ്രന്റിസ്ഷിപ് ട്രെയിനിംഗിനു പ്രാദേശിക ഭാഷാ പരിജ്ഞാനം ആവശ്യമായതിനാൽ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം വിലയിരുത്തിയായിരിക്കും ട്രെയിനിംഗിനു തെരഞ്ഞെടുക്കുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 10.
താത്പര്യമുള്ളവർ www.apprenticeshipindia.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ക്ഷണിച്ചിരിക്കുന്ന അവസരങ്ങളിൽ അപേക്ഷ സമർപ്പിക്കണം.