ഡിപ്ലോമക്കാർക്ക് അപ്രന്റീസ് ട്രെയ്‌നിംഗ്: 1000 ഒഴിവുകൾ

Share:

സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുളള ഒഴിവുകളിലേയ്ക്ക് ടെക്‌നീഷ്യൻ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിന് ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയ്‌നിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി, കളമശ്ശേരി, സർക്കാർ പോളിടെക്ക്‌നിക്ക് കോളേജിൽ സെപ്തംബർ ഏഴിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
ഏകദേശം 1000 ഒഴിവുകൾ പ്രതീക്ഷിയ്ക്കുന്നു.
സൂപ്പർവൈസറി ഡവലപ്പ്‌മെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇന്റർവ്യൂ.
3542 രൂപയാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപ്പന്റ്.
ട്രെയ്‌നിങ്ങിന് ശേഷം കേന്ദ്രസർക്കാർ നൽകുന്ന പ്രോഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യതലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്. കൂടാതെ ട്രെയ്‌നിങ്ങിന് കാലത്തുളള പ്രാവീണ്യം കണക്കിലെടുത്തു പല സ്ഥാപനങ്ങളും സ്ഥിരം ജോലിയ്ക്കും അവസരമൊരുക്കുന്നു.

സർട്ടിഫിക്കറ്റുകളുടെയും മാർക്കലിസ്റ്റുകളുടെയും അസൽ മൂന്നു കോപ്പികളും വിശദമായ ബയോഡേറ്റയുടെ മൂന്നു കോപ്പികളും സഹിതം സെപ്തംബർ ഏഴിന് രാവിലെ 9.30 ന് തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ ഹാജരാകണം. സൂപ്പർവൈസറി ഡവലപ്പ്‌മെന്റ് സെന്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഇന്റർവ്യൂ തീയതിയ്ക്ക് മുൻപ് രജിസ്റ്റർ ചെയ്യണം.
അപേക്ഷ ഫോമും രജിസ്റ്റർ ചെയ്യുന്നതിനുളള മാർഗ നിർദേശങ്ങളും www.sdcentre.org ൽ ലഭിക്കും.
ഇന്റർവ്യൂ നടക്കുന്ന ദിവസം രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല.

സൂപ്പർവൈസറി ഡവലപ്പ്‌മെന്റ് സെന്റർ നൽകുന്ന രജിസ്‌ട്രേഷൻ കാർഡോ ഇ-മെയിൽ പ്രിന്റോ ഇന്റർവ്യൂവിന് വരുമ്പോൾ നിർബന്ധമായും കൊണ്ട് വരണം. ബോർഡ് ഓഫ് അപ്രിന്റീസ് ട്രെയ്‌നിംഗിന്റെ നാഷണൽ വെബ് പോർട്ടൽ ആയ www.mhrdnats.gov.in ൽ രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റ് ഔട്ട് കൊണ്ടുവന്നാലും പരിഗണിക്കും.
പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ www.sdcentre.org ൽ പ്രസിദ്ധീകരിക്കും.

Share: