ഡിപ്ലോമക്കാർക്ക് അപ്രന്റീസ് പരിശീലനം: 2000 ഒഴിവുകൾ

Share:

സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിൽ ടെക്‌നീഷ്യൻ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. ഇതിനായി ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി, സൂപ്പർവൈസറി ഡവലപ്പ്‌മെന്റ് സെന്ററും ചേർന്ന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളേജിൽ സെപ്റ്റംബർ ഏഴിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ഏകദേശം 2000 ഒഴിവുകൾ പ്രതീക്ഷിയ്ക്കുന്നു.

സൂപ്പർ വൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇന്റർവ്യൂ. 3542 രൂപയാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപ്പന്റ്.

പരിശീലനത്തിന്‌ശേഷം കേന്ദ്രസർക്കാർ നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്.

കൂടാതെ പരിശീലനകാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്തു പല സ്ഥാപനങ്ങളും സ്ഥിരം ജോലിയ്ക്കും അവസരമൊരുക്കുന്നു.

യോഗ്യത സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും മൂന്നുകോപ്പികളും, വിശദമായ ബയോഡേറ്റയുടെ മൂന്നുകോപ്പികളും സഹിതം രാവിലെ ഒൻപതിന് ഹാജരാകണം.

സൂപ്പർവൈസറി ഡവലപ്പ്‌മെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്യാത്തവർ ഇന്റർവ്യൂ തീയതിയ്ക്ക് മുൻപ് രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് www.sdcentre.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്റർ നൽകുന്ന രജിസ്‌ട്രേഷൻ കാർഡ് ഇന്റർവ്യൂവിന് വരുമ്പോൾ നിർബന്ധമായും കൊണ്ടുവരണം.

ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ വെബ് പോർട്ടൽ ആയ www.mhrdnats.gov.in ൽ രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റ് കൊണ്ട് വന്നാലും പരിഗണിക്കും.

Share: