എസ്.ബി.ഐ: 8500 അപ്രൻറിസ് ഒഴിവുകള്‍

424
0
Share:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബിരുദധാരികളിൽ നിന്ന് അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി 8500 ഒഴിവുകളാണുള്ളത്.
കേരളത്തില്‍ 141 ഒഴിവുകളാണുള്ളത് . കോഴിക്കോട്-10, കാസര്‍കോട്-9, എറണാകുളം-13, കോട്ടയം-10, തൃശ്ശൂര്‍-28, വയനാട്-4, ഇടുക്കി-11, പത്തനംതിട്ട-3, ആലപ്പുഴ-3, കൊല്ലം-4,പാലക്കാട്-14, തിരുവനന്തപുരം-4, കണ്ണൂര്‍-8, മലപ്പുറം-20, എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍ .
ഒരാൾ ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളു.. മൂന്നുവര്‍ഷമാണ് പരിശീലനം കാലയളവ് . മുമ്പ് പരിശീലനം ലഭിച്ചവരെയും പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കില്ല.

യോഗ്യത: അംഗീകൃത ബിരുദം.

പ്രായം 20-28 വയസ്സ്. 1992 നവംബര്‍ ഒന്നിനും 2000 ഒക്ടോബര്‍ 31നും ഇടയില്‍ ജനിച്ചവരായിരിക്കണം.

പ്രതിഫലം: ആദ്യത്തെ വര്‍ഷം പ്രതിമാസം 15,000 രൂപ. രണ്ടാമത്തെ വര്‍ഷം 16,500 രൂപ. മൂന്നാമത്തെ വര്‍ഷം 19,000 രൂപ.

അപേക്ഷ www.sbi.co.in എന്ന വെബ് സൈറ്റിലൂടെ ലൂടെ അപേക്ഷിക്കണം.
അവസാന തീയതി: ഡിസംബര്‍ 10

Share: