കേരള ഫോക്‌ലോർ അക്കാദമി: അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂർ: കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിൻറെ സമയബന്ധിത പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സെൻറർ കോ-ഓർഡിനേറ്റർ കം ക്ലർക്ക്

യോഗ്യത : അംഗീകൃത സർവകലാശാല ബിരുദം/ ഇംഗ്ലീഷ് മലയാളം ടൈപ്പിംഗിൽ പ്രാവീണ്യവും വേണം.

സ്വീപ്പർ

യോഗ്യത : മലയാളം എഴുതുവാനും വായിക്കാനുമുള്ള അറിവും ഉണ്ടായിരിക്കണം.

നാടൻപാട്ട് അധ്യാപകർ

യോഗ്യത : നാടൻപാട്ടിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് നാടൻപാട്ട് അധ്യാപകർ ഒഴിവിൽ മുൻഗണന.

ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കളരിപ്പയറ്റ് അധ്യാപകർ

യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് കളരിപ്പയറ്റിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാവണം.

തിരുവാതിര അധ്യാപകർ

യോഗ്യത : കേരള സ്‌കൂൾ-ഹയർ സെക്കൻററി കലോത്സവത്തിൽ വിധി കർത്താവായി പങ്കെടുത്തവർ, സംസ്ഥാന-കേന്ദ്ര സർക്കാർ സംഘടിപ്പിച്ചിട്ടുള്ള ദേശീയ ഫസ്റ്റവെലിൽ കേരളത്തെ പ്രതിനിധീകരിച്ച് തിരുവാതിര അവതരിപ്പിച്ചവർ, കേന്ദ്ര സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ സൗത്ത് സോൺ കൾച്വറൽ സെന്റർ സംഘടിപ്പിക്കുന്ന തിരുവാതിര ഫെസ്റ്റിവെലിൽ പങ്കെടുത്തവർ എന്നിവർക്ക് തിരുവാതിര അധ്യാപകരാകാൻ അപേക്ഷിക്കാം.

ചെണ്ട അധ്യാപകർ

യോഗ്യത : തെയ്യം കലാരൂപം അവതരിപ്പിച്ചു വരുന്ന വിഭാഗത്തിലെ, അഞ്ച് വർഷത്തിൽ കുറയാതെ തെയ്യത്തിന്/ തിറക്കും ചെണ്ട അകമ്പടി നൽകി പരിചയമുള്ളവർക്ക് ചെണ്ട അധ്യാപക തസ്തികയിൽ അപേക്ഷ നൽകാം.

സെൻറർ കോ-ഓർഡിനേറ്റർ, സ്വീപ്പർ എന്നിവയ്ക്ക് ഉയർന്ന പ്രായപരിധി 36 വയസ്. അധ്യാപകർക്ക് പ്രായപരിധിയില്ല.

ആവശ്യമായ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അടക്കം വെള്ളകടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും 30നകം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ നൽകണം.

ഇ-മെയിൽ ആയി അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: keralafolkloreacademy@gmail.com

Share: