അപ്രന്റിസ്ഷിപ് : 1173 ഒഴിവുകൾ
ഇൻഫോപാർക്ക്, ടെക്നോപാർക്ക്, വിഎസ്എസ്സി, എൽപിഎസ്സി, ഫാക്ട്, കെഎസ്ഇബി, തുടങ്ങി സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ സ്ഥാപനങ്ങളിലായി 1173 ഒഴിവുകളാണുള്ളത്.
എൻജിനിയറിംഗ് ഡിപ്ലോമ അപ്രന്റിസ് തെരഞ്ഞെടുപ്പ് നടത്തുന്നത്, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്രസർക്കാരിനുകീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗും സംയുക്തമായാണ്. അഭിമഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
യോഗ്യത: എൻജിനിയറിംഗ് ഡിപ്ലോമ നേടി മൂന്നുവർഷം കഴിയാത്തവരായിരിക്കണം. അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം നേടിയവർ ആയിരിക്കരുത്. എല്ലാ എൻജിനിയറിംഗ് ബ്രാഞ്ചുകാർക്കും പങ്കെടുക്കാം.
അഭിമുഖം: നവംബർ 19 രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ.
സ്ഥലം: ഗവണ്മെന്റ് പോളിടെക്നിക്ക് കോളജ്, കളമശേരി
ഫോൺ: 0484 2556530.
അഭിമുഖ തീയതിക്കു മുന്പായി എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷനുള്ള അപേക്ഷാ ഫോം എസ് ഡി സെന്റർ വെബ്സൈറ്റിൽ ( www.sdcentre.org )ലഭിക്കും.
ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗിന്റെ നാഷണൽ വെബ് പോർട്ടലിൽ ( www.mhrd.nats.gov.in ) രജിസ്റ്റർ ചെയ്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.
വെബ്സൈറ്റ്: www.boat-srp.com
എസ്സി സെന്ററിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇ-മെയിൽ മുഖേന ലഭിക്കുന്ന രജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റൗട്ടും അനുബന്ധ രേഖകളും (മൂന്നു പകർപ്പുകൾ കരുതണം) സഹിതം അഭിമുഖത്തിന് പങ്കെടുക്കാം.