അപ്രൻറിസ് നിയമനം
തിരുവനന്തപുരം :ബി.എസ്.സി നഴ്സിംഗ്/ ജനറല്‍ നഴ്സിംഗ്/ എഞ്ചിനീയറിംഗ് ബിരുദം (സിവില്‍) യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ യുവതി-യുവാക്കളില്‍ നിന്നും രണ്ട് വര്‍ഷത്തെ അപ്രൻറിസ് നിയമനത്തിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു.
ജില്ലാപഞ്ചായത്തിന് കിഴിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍, എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് നിയമനം. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷകള്‍ നവംബര്‍ ഏഴ് വൈകിട്ട് 5 മണി വരെ സ്വീകരിക്കും.
വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. വിലാസം: സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ 695004. അപേക്ഷാ ഫോമിന്റെ മാതൃക www.tvmjillapanchayath.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 0471 -2550750, 2440890.