ഏയ്റോനോട്ടിക്‌സ് എഞ്ചിനീയറിംഗ്: ഡിപ്ലോമക്കാര്‍ക്ക് അവസരം

277
0
Share:

ഒരു വര്‍ഷത്തെ അപ്രിന്റിസ്ഷിപ്പിന് എന്‍ജിനീയറിങ് ഡിപ്ലോമക്കാരില്‍നിന്ന് ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്‌സ് അപേക്ഷ ക്ഷണിച്ചു.
ഏയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, മെറ്റലര്‍ജി എന്‍ജിനീയറിങ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഏവിയോണിക്‌സ് എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, എന്നീ വിഷയങ്ങളിൽ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം.
ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നേടി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ: https://hal-india.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 10
കൂടുതല്‍ വിവരങ്ങള്‍: https://hal-india.co.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: