ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍

Share:

തിരുവനന്തപുരം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോയുടെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബയോടെക്‌നോളജിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. നാനോ കെമിസ്ട്രി, നാനോ പാര്‍ട്ടിക്കിള്‍ സിന്തസിസ്, അനിമല്‍ ടിഷ്യു കള്‍ച്ചര്‍, ടിഷ്യൂ എഞ്ചിനീയറിംഗ്, അനിമല്‍ ഹാന്‍ഡിലിംഗ് (മൈസ്) എന്നിവയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. യു.ജി.സി/സി.എസ്.ഐ.ആര്‍-നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് പി.എച്ച്.ഡി ചെയ്യാന്‍ അവസരമുണ്ട്.

പ്രായം: ജൂണ്‍ ഒന്നിന് 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ഫെല്ലോഷിപ്പ്: പ്രതിമാസം 22,000 രൂപ.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം-695 562 ല്‍ ജൂണ്‍ 20 നു രാവിലെ 10 ന് കൂട്ടിക്കാഴ്ചയ്ക്കായി ഹാജരാകണം.

വിശദവിവരങ്ങള്‍ക്ക്:  www.jntbgri.res.in

Share: