കെമിസ്ട്രി ടീച്ചർ ഒഴിവ് : കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

Share:

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻററി സ്കൂളിൽ ഹയർ സെക്കൻററി സ്കൂൾ ടീച്ചർ കെമിസ്ട്രി തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്.
യോഗ്യത: 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം . B.Ed and SET / NET / M.Ed / M.Phil / PHD Equivalent എന്നിവയും വേണം.
ശമ്പള സ്കെയിൽ : 35600 – 75400.
പ്രായ പരിധി : 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളായി നവംബർ 10നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Share: