You are here
Home > Career News > ജലനിധിയില്‍ അവസരങ്ങള്‍

ജലനിധിയില്‍ അവസരങ്ങള്‍

ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍, തിരുവനന്തപുരം പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ സീനിയര്‍ ക്ലര്‍ക്ക് കം കാഷ്യര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ക്ക് 10 വര്‍ഷം ഗ്രാമീണവികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ പ്രവൃത്തിപരിചയവും, സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍/ഡെപ്യൂട്ടി ഡവലെപ്‌മെന്റ് കമ്മീഷണര്‍ എന്നീ തസ്തികകളില്‍ കുറയാത്ത റാങ്കില്‍ ജോലിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
സീനിയര്‍ ക്ലര്‍ക്ക് കം കാഷ്യര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, പോസ്റ്റ് ഗ്രാജൂവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നീ യോഗ്യതകളും കാഷ്യര്‍ തസ്തികയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജൂനിയര്‍ സൂപ്രണ്ട്/ ഹെഡ് ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.jalanidhi.kerala.gov.in അപേക്ഷകള്‍ നവംബര്‍ 15 വരെ സ്വീകരിക്കും.
Top