ഗവേഷണ പദ്ധതിയില്‍ വിവിധ ഒഴിവുകള്‍

Share:

പാലോട് ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന വിവിധ ഗവേഷണ പദ്ധതികളില്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

റിസര്‍ച്ച് അസോസിയേറ്റ് ഗ്രേഡ് 1 (ഒഴിവ് – ഒന്ന്. കാലാവധി – ഒന്നര വര്‍ഷം)

യോഗ്യത: ബയോഇന്‍ഫര്‍മാറ്റിക്‌സിലോ കംപ്യൂട്ടേഷണല്‍ ബയോളജിയിലോ ബയോടെക്‌നോളജിയിലോ അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജിയിലോ ഫാര്‍മസിയിലോ ലൈഫ് സയന്‍സിലോ നേടിയിട്ടുള്ള പി.എച്ച്.ഡിയോടൊപ്പം ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ കുറഞ്ഞത് രണ്ട് പ്രസിദ്ധീകരണങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണം. ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത ഗവേഷണ പരിചയം ഉണ്ടായിരിക്കണം. ഡ്രഗ് ഡിസ്‌കവറി പ്രോസ്സസിലുള്ള പരിചയം അഭിലഷണീയം.

ഗവേഷണ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഫെല്ലോഷിപ്പ്, റിസര്‍ച്ച് അസ്സോസിയേറ്റ് ഗ്രേഡ് 2 (പ്രതിമാസം 38,000/- രൂപ) അല്ലെങ്കില്‍ റിസര്‍ച്ച് അസ്സോസിയേറ്റ് ഗ്രേഡ് 3 (പ്രതിമാസം 40,000/- രൂപ) ആയി വര്‍ദ്ധിപ്പിക്കാം.

ട്രെയിനീഷിപ്പ് (ഒഴിവ് – രണ്ട്. കാലാവധി – ആറു മാസം)

യോഗ്യത: ബയോഇന്‍ഫര്‍മാറ്റിക്‌സിലോ ബയോടെക്‌നോളജിയിലോ കംപ്യൂട്ടേഷണല്‍ ബയോളജിയിലോ നേടിയ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ എം.ടെക് ഉണ്ടായിരിക്കണം. ഫെല്ലോഷിപ്പ് പ്രതിമാസം 10,000/- രൂപ

സ്റ്റുഡന്റ്ഷിപ്പ് (ഒഴിവ് – രണ്ട്. കാലാവധി – ആറു മാസം)

യോഗ്യത: ബയോഇന്‍ഫര്‍മാറ്റിക്‌സിലോ കംപ്യൂട്ടേഷണല്‍ ബയോളജിയിലോ ബയോടെക്‌നോളജിയിലോ അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജിയിലോ ഫാര്‍മസിയിലോ ലൈഫ് സയന്‍സിലോ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ഫില്‍ ചെയ്യുന്നവര്‍ക്ക് അതിന്റെ ഭാഗമായി ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ പ്രോജക്ട് ചെയ്യാനായി അപേക്ഷിക്കാം. ഫെല്ലോഷിപ്പ് പ്രതിമാസം 10,000/- രൂപ

റിസര്‍ച്ച് അസ്സോസിയേറ്റിനു പ്രായം 01.01.2018ല്‍ 36 വയസ്സു കവിയാന്‍ പാടില്ല. ട്രെയിനീഷിപ്പിനും സ്റ്റുഡന്‍ഷിപ്പിനും പ്രായം 01.01.2018ല്‍ 28 വയസ്സു കവിയാന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സരസ്വതി തങ്കവേലു സെന്റര്‍, കെ.എസ്.സി.എസ്.ടി.ഇ-ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ, പുത്തന്‍തോപ്പ്, തിരുവനന്തപുരത്ത് നവംബര്‍ 15നു രാവിലെ 10നു കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: www.jntbgri.res.in

പ്രോജക്ട് ഫെല്ലോ (ഒഴിവ് – ഒന്ന്. കാലാവധി – മൂന്നു മാസം)

യോഗ്യത: മൈക്രോബയോളജിയില്‍ അല്ലെങ്കില്‍ ബയോടെക്‌നോളജിയില്‍ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. Isolation and characterization of soil microbes ലുള്ള പരിചയം അഭിലഷണീയം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000/- രൂപ. പ്രായം 01.01.2018ല്‍ 36 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും.

പ്രോജക്ട് ഫെല്ലോ (ഒഴിവ് – മൂന്ന്. കാലാവധി – മൂന്നു മാസം)

യോഗ്യത: ലൈഫ് സയന്‍സിലോ സ്റ്റാറ്റിസ്റ്റിക്‌സിലോ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഫീല്‍ഡ് സ്റ്റഡീസിലോ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസിലോ ഉള്ള പരിചയം അഭിലഷണീയം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000/- രൂപ. പ്രായം 01.01.2018ല്‍ 36 വയസ്സ് കവിയരുത്.

പ്രോജക്ട് അസിസ്റ്റന്റ് (ഒഴിവ് – മൂന്ന്. കാലാവധി – മൂന്നു മാസം)

യോഗ്യത: ബോട്ടണിയില്‍ നേടിയിട്ടുള്ള ഒന്നാം ക്ലാസ് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000/- രൂപ. പ്രായം 01.01.2018ല്‍ 32 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള വയസ്സിളവ് ലഭിക്കും.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം – 695562 ല്‍ നവംബര്‍ 5 നു രാവിലെ 10നു കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: www.jntbgri.res.in

Share: