പരാതികളും അഭിപ്രായങ്ങളും ക്ഷണിച്ചു
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന്‍ പരാതികളും അഭിപ്രായങ്ങളും ക്ഷണിച്ചു.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിവിധ പ്രശ്‌നങ്ങള്‍, അവരുടെ ക്ഷേമകാര്യങ്ങളെ സംബന്ധിച്ച ശുപാര്‍ശ, മുന്നാക്ക വിഭാഗമായി ഉള്‍പ്പെടുത്താനുള്ള ഏതെങ്കിലും വിഭാഗത്തിന്റെ അഭ്യര്‍ത്ഥനകള്‍/പരാതികള്‍, മുന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍, മുന്നാക്ക വിഭാഗങ്ങളുടെ സാമൂഹികവും, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയെ സംബന്ധിച്ച പരാതികള്‍, മുന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക പുരോഗതിക്കും ആവശ്യമായ വ്യവസ്ഥകളും മറ്റ് നടപടികളും ഫലവത്തായി നടപ്പാക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍/പരാതികള്‍, മുന്നാക്ക വിഭാഗങ്ങളെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യത്തെയോ അവര്‍ അഭിമുഖീകരിക്കുന്ന വൈഷമ്യങ്ങളെയോ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍/പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ എന്നിവ സമര്‍പ്പിക്കാം. അഭിപ്രായങ്ങളും പരാതികളും രജിസ്ട്രാര്‍, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള കേരള സംസ്ഥാന കമ്മീഷന്‍, ഫോറസ്റ്റ് ഓഫീസ് ലെയ്ന്‍, TC – 14/1558(2), FLRA C-1-A വഴുതയ്ക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ : 0471 – 2325573