അപേക്ഷ ക്ഷണിച്ചു

Share:

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റി ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ എസ്.എസ്.എല്‍.സിയും ഐ.റ്റി.ഐ യില്‍ (മെഷീനിസ്റ്റ്, ഫില്‍ട്ടര്‍, പാറ്റേണ്‍ മേക്കര്‍, കാര്‍പെന്റര്‍/മോള്‍ഡര്‍) എന്നീ ട്രേഡുകളില്‍ ഏതെങ്കിലും ഒന്നു പാസായിരിക്കണം.
അപേക്ഷാ ഫാറം പത്തു രൂപാ നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന്റെ ഓഫീസില്‍ നിന്നും ലഭിക്കും.
അവസാന തീയതി മേയ് 31 വൈകിട്ട് നാല് മണി.

Share: