അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

തൃശൂർ : പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിൻറെ പരിധിയിലുള്ള കോലഴി പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിലെ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രായം 46 വയസ്സ് കവിയരുത്.
അപേക്ഷ ഫോറത്തിൻറെ മാതൃക പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിൽ നിന്ന് ലഭ്യമാണ്.
അപേക്ഷ ഏപ്രിൽ 4ന് വൈകീട്ട് 5 മണി വരെ പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും.
ഫോൺ: 0487 2307516.