അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍

Share:

കൊല്ലം : വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസിൻറെ പരിധിയിലുളള മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മേലില ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷയുടെ മാതൃക വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസ്, മേലില ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഏപ്രില്‍ 24ന് വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ, 46 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി /പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രയപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ്. മുന്‍പരിചയമുളളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച് കാലയളവ് (പരമാവധി 3 വര്‍ഷം) ഇളവ് ലഭിക്കും.

എസ് എസ് എല്‍ സി പാസായവര്‍ക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും അങ്കണവാടി ഹെല്‍പ്പര്‍ എസ് എസ് എല്‍ സി പാസാകാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം). അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക് ഫോണ്‍ : 9495348035.

Tagsanganw
Share: