അങ്കണവാടി നിയമനം

കോട്ടയം, വാഴൂര്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയിലേ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ സേവനം അനുഷ്ഠിക്കാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലുളള ഒഴിവുകളിലേക്കും അടുത്ത് മൂന്ന് വര്‍ഷത്തിനുളളില്‍ ഉണ്ടാകാന്‍ സാധ്യതുയുളള ഒഴിവുകളിലേക്കുമാണ് നിയമനം.
പദ്ധതി പ്രദേശത്ത് താമസിക്കുന്ന വനിതകളായിരിക്കണം അപേക്ഷകര്‍. വാഴൂര്‍ ഐസിഡിഎസ് ഓഫീസ് ബ്ലോക്ക് ഓഫീസ്, ചിറക്കടവ്, കങ്ങഴ, നെടുങ്കുന്നം, വെള്ളാവൂര്‍, വാഴൂര്‍, കറുകച്ചാല്‍ എന്നീ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും അപേക്ഷ ഫോറം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2458400