അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

Share:

കണ്ണൂർ: തലശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള എരഞ്ഞോളി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട പഞ്ചായത്തുകളിലെ 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എസ് എസ് എല്‍ സി/തത്തുല്യവുമാണ് യോഗ്യത.

ഹെല്‍പ്പര്‍ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഹെല്‍പ്പര്‍ തസ്തിയിലേക്ക് എസ് എസ് എല്‍ സി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ ജൂലൈ 20 ന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തലശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസുകളിലും ലഭിക്കും.

ഫോണ്‍: 0490 2383254.

Share: