വ്യോമസേനയിൽ എയർമാൻ: മൂന്ന് മുതൽ അപേക്ഷിക്കാം
വ്യോമസേനയിൽ എയർമാൻ ഗ്രൂപ്പ് എക്സ് (ടെക്നിക്കൽ) ട്രേഡ്, ഗ്രൂപ്പ് വൈ (ഓട്ടോ മൊബൈൽ ടെക്നീഷ്യൻ, ഗ്രൗണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ഇന്ത്യൻ എയർഫോഴ്സ് പോലീസ് തുടങ്ങിയ തസ്തികകളിലേക്ക് ജൂലൈ മൂന്ന് മുതൽ അപേക്ഷിക്കാം.
ഇന്ത്യക്കാരായ അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം.
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയ്ക്കു ശേഷമായിരിക്കും നിയമനം. 2018 സെപ്റ്റംബർ 13- 15 തീയതികളിൽ എഴുത്തു പരീക്ഷ നടത്തും. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാ കേന്ദ്രം. മാസ്റ്റർ വാറന്റ് ഓഫീസർ റാങ്കുവരെ ഉയരാവുന്ന തസ്തികകളാണ് ഇത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമ്മീഷൻഡ് ഓഫീസർ റാങ്കുവരെ ഉയരാൻ അവസരമുണ്ട്.
പ്രായം: 21 വയസ്. 14-07-1998 നും 26-06-2002നും മധ്യേ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത- പന്ത്രണ്ടാം ക്ലാസ്/ തത്തുല്യം. മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ മൊത്തം 50 ശതമാനം മാർക്ക്. ഗ്രൂപ്പ് വൈ തസ്തികയ്ക്ക് അന്പത് ശതമാനം മാർക്കോടെ പ്ലസ്ടു. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
ശാരീരികയോഗ്യത- ഉയരം-152.5 സെമീറ്റർ, നെഞ്ച് വികാസം- 5 സെമീറ്റർ. ഉയരത്തിനൊത്ത തൂക്കം.
തെരഞ്ഞെടുപ്പ്- എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്.
പരിശീലന കാലത്തു 8,550 രൂപ പ്രതിമാസം സ്റ്റൈപ്പൻഡായി ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 19,475 രൂപ ശന്പളത്തിൽ അവരുടെ ട്രേഡ് അനുസരിച്ച് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ലോജിസ്റ്റിക്സ് അസിസ്റ്റന്റ്, എൻവയോണ്മെന്റ് സപ്പോർട്ട് സർവീസസ് അസിസ്റ്റന്റ്, കമ്യൂണിക്കേഷൻ ടെക്നീഷ്യൻ മെറ്ററോളജിക്കൽ അസിസ്റ്റന്റ്, ഓപ്പറേഷൻ അസിസ്റ്റന്റ്, മെഡിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ നിയമിക്കും.
കൂടുതൽ വിവരങ്ങൾ: www.careerairforce.nic.in , www.indianairforce.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
ഓൺ ലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 24.