എയിംസില്‍ സ്റ്റാഫ് നഴ്സ് : 700 ഒഴിവുകൾ

Share:

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി ( ഭോപ്പാൽ ) ലേക്ക് സ്റ്റാഫ് നഴ്സ് ഗ്രേഡ് I, ഗ്രേഡ് II തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി തസ്തികകളാണ് ആകെ 700 ഒഴിവുകലാണുള്ളത്.

പരസ്യ വിജ്ഞാപനനമ്പര്‍: Admin/Rec./Regular/SN-I & SN-II/2017/AIIMS,BPL/09

തസ്തിക ഒഴിവുകള്‍.

സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ് 1)-100 (ജനറല്‍ 51, ഒ.ബി.സി-27, എസ്.സി-15, എസ്.ടി-7)

ശമ്പള സ്കെയില്‍: 9300 – 34800 രൂപ ഗ്രേഡ് പേ 4800 രൂപ

നഴ്സിംഗ് ഓഫീ സര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ് II) -600 (ജനറല്‍-303, ഒ.ബി.സി-162, എസ്.സി-90, എസ്.ടി-45)

ശമ്പള സ്കെയില്‍: 9300 – 34800 രൂപ ഗ്രേഡ് പേ 4600 രൂപ

യോഗ്യത: ബി.എസ്.സി നഴ്സിംഗ് അല്ലെങ്കില്‍ തത്തുല്യം. നഴ്സിംഗ് കൌണ്‍സിലിന്‍റെ രജിസ്ട്രേഷനുമാണ് അടിസ്ഥാന യോഗ്യത.

കൂടുതൽ വിവരങ്ങൾ : www.aiimsbhopal.edu.in എന്ന സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 4

Share: