കൃഷി എഞ്ചിനീയറെ ആവശ്യമുണ്ട്

തൃശൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷന്റെ ഭാഗമായി ജില്ലയിൽ ഒരു ടെക്‌നിക്കൽ അസിസ്റ്റന്റിനെ 2010 മാർച്ച് 31 വരെയുളള കാലയളവിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ബിടെക് അഗ്രികൾച്ചറൽ എഞ്ചിനീയറിങ്ങ് ആണ് യോഗ്യത.
താൽപര്യമുളളവർ യോഗ്യത സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും തിരിച്ചറിയൽ കാർഡും ഒക്‌ടോബർ 22 രാവിലെ 11 ന് തൃശൂർ ചെമ്പൂക്കാവിലുളള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം.
ഫോൺ: 0487 2325208, 9447344143.