അഗ്നിവീര്‍വായു അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ വ്യോമ സേന അഗ്നിവീര്‍വായു നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി 17 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. agnipathvayu.cdac.in മുഖേന അപേക്ഷ സമര്‍പ്പിക്കാം.
അവസാന തീയതി ഫെബ്രുവരി ആറ്. 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും ഇടയില്‍ ജനിച്ചവരാകണം. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ അപേക്ഷിക്കാനാകൂ.
വിശദവിവരങ്ങള്‍ക്ക് agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍: 0484 2427010, 9188431093.