അഡ്മിനിസ്‌ട്രേറ്റീവ് അംഗത്തിൻറെ ഒഴിവ്

Share:

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് അംഗത്തിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത, അപേക്ഷാഫോമിൻറെ മാതൃക ഉൾപ്പെടെ വിവരങ്ങൾ www.gad.kerala.gov.in, www.prd.kerala.gov.in , www.highcourtofkerala.nic.in , www.keralaadministrativetribunal.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

അപേക്ഷയോടൊപ്പം വകുപ്പ് മേധാവി നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും നൽകുക.
കേന്ദ്ര/ സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥർ കേഡർ കൺട്രോളിംഗ് അതോറിറ്റി മുഖേന അപേക്ഷിക്കണം.
അപേക്ഷ ഏപ്രിൽ 26ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ്, ഗവൺമെൻറ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്ക്കേണ്ടത്. കവറിൻറെ പുറത്ത് ‘Application for the post of Administrative Member in Kerala Administrative Tribunal’ എന്ന് എഴുതിയിരിക്കണം.

Share: