അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍: എല്‍.ഐ.സി അപേക്ഷ ക്ഷണിച്ചു

Share:

അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ തസ്തികയിലെ 590 ഒഴിവുകളിലേക്ക് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. ജനറലിസ്റ്റ്, ഐ.ടി,ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ആക്ചൂറിയല്‍, രാജ്ഭാഷ എന്നീ വിഭാഗങ്ങളിലായാണ് ഒഴിവ്.

യോഗ്യത
ജനറലിസ്റ്റ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം

ഐ.ടി.: കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി./ ഇലക്ട്രോണിക്സില്‍ എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ എം.സി.എ./ കംപ്യൂട്ടര്‍ സയന്‍സില്‍ എം.എസ്സി.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: ബിരുദം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ ഫൈനല്‍ പരീക്ഷ വിജയിച്ചിരിക്കണം. ആര്‍ട്ടിക്കിള്‍ പ്രസന്റേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം…

ആക്ചൂറിയല്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ചൂറീസ് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഫാക്കല്‍റ്റി ഓഫ് ആക്ചൂറീസിന്റെ CT1, CT5, 4 പേപ്പറുകള്‍ (മൊത്തം ആറോ അതില്‍ കൂടുതലോ) ജയിച്ചിരിക്കണം.

രാജ്ഭാഷ: ഹിന്ദി/ ഹിന്ദി ട്രാന്‍സ്ലേഷനില്‍ ബിരുദാനന്തര ബിരുദം, ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം, ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദം, ബിരുദതലത്തില്‍ ഇംഗ്ലീഷും ഹിന്ദിയും ഒരു വിഷയമായി പഠിച്ചിരിക്കണം.

യോഗ്യതകളെല്ലാം 2019 മാര്‍ച്ച് 1-നകം നേടിയതാവണം.
പ്രൊബേഷന്‍: ഒരുവര്‍ഷം.
പ്രായം: 2019 മാര്‍ച്ച് 1-ന് 21-30. 1989 മാര്‍ച്ച് 2-നും 1998 മാര്‍ച്ച് 1-നും ഇടയില്‍ (രണ്ടുതീയതികളും ഉള്‍പ്പെടെ) ജനിച്ചവരാവണം. എസ്.സി., എസ്.ടി.ക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും ഇളവ് അനുവദിക്കും.

അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതര്‍ എന്നിവര്‍ക്ക് 100 രൂപ.
ഫീസ് ഓണ്‍ലൈനായി മാര്‍ച്ച് 22-നകം അടയ്ക്കണം.
പരീക്ഷാതീയതിയും കേന്ദ്രങ്ങളും:

പ്രിലിമിനറി പരീക്ഷ മേയ് 4, 5 തീയതികളിലും മെയിന്‍ പരീക്ഷ 2019 ജൂണ്‍ 28-നും നടക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.
അപേക്ഷ: www.licindia.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 22.

Share: