എന്‍.സി.ഇ.ആര്‍.ടിയില്‍ അക്കൌണ്ടന്‍റ്
നാഷണല്‍ കൗൺസില്‍ ഫോര്‍ എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങില്‍ ജൂനിയര്‍ അക്കൌണ്ടന്‍റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകള്‍ 6 (ജനറല്‍-5, ഒ.ബി.സി-1)
യോഗ്യത: കൊമെഴ്സിലോ ഇക്കണോമിക്സിലോ ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയത്തിലോ ഉള്ള അംഗീകൃത സര്‍വകലാശാലാബിരുദം.
ഉയര്‍ന്ന പ്രായം: 30 വയസ്.
ശമ്പളം: 9300 – 34800 രൂപ , ഗ്രേഡ് പേ 4200 രൂപ
തിരഞ്ഞെടുപ്പ്: ഡല്‍ഹിയില്‍ നടക്കുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പേപ്പര്‍ 1: ജനറല്‍ ഇംഗ്ലീഷ്(100 മാര്‍ക്ക്), പേപ്പര്‍ 2: തിയറി(200 മാര്‍ക്ക്), പേപ്പര്‍ 3: പ്രാക്ടിക്കല്‍ (200 മാര്‍ക്ക്)
എന്നിവയായിരിക്കും വിഷയങ്ങള്‍. ഒന്നാം പേപ്പറില്‍ ഇംഗ്ലീഷ് രചനാ പാടവം, ഔദ്യോഗിക ആശയവിനിമയം , സംഗ്രഹിച്ചെഴുത്ത് എന്നിവയും രണ്ടും മൂന്നും പേപ്പറുകള്‍ ഗവര്‍മെന്‍റ് അക്കൌണ്ടുകള്‍ തയ്യാറാക്കുന്നതുമായും
എന്‍.സി.ഇ.ആര്‍.ടി യുടെ നിയമങ്ങളും ചട്ടങ്ങളും ആയും ബന്ധപ്പെട്ടിട്ടുള്ള
ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
ഫീസ്: 200 രൂപ. വനിതകള്‍, ഭിന്നശേഷിക്കാര്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍, എന്നിവര്‍ക്ക് ഫീസ് ഇല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 8
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.ncert.nic.in