എഡ്യൂക്കേറ്റർ തസ്തികയിൽ നിയമനം

Share:

എറണാകുളം: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ 2023-24 പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു .

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിഎഡ്. മൂന്നുവർഷം പ്രവൃത്തി പരിചയം,
സ്ഥാപനത്തിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

പ്രായം : 18നും 45 നു മിടയിൽ

ശമ്പളം : 10,000രൂപ.

സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും പരിഗണിക്കുന്നതാണ്. അഭിമുഖത്തിൻറെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പ്രവൃത്തി സമയം പ്രവർത്തിദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 8 വരെ / വൈകുന്നേരം 6 മണി 8 വരെ, അവധി ദിവസങ്ങളിൽ കുട്ടികൾക്ക് സൗകര്യപ്രദമായ സമയം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ -0484-2428553 0484-2998101, 94953 53572.

Share: