ആം ആദ്മി ബീമ യോജന സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാം

241
0
Share:

ആം ആദ്മി ഭീമ യോജന (ആബി) 2017-18 വര്‍ഷത്തേക്കുളള സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറങ്ങള്‍ ചിയാക്കിന്റെ വെബ് സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ (രണ്ടു രൂപ നിരക്കില്‍) ലഭ്യമാകും.ആബി പദ്ധതിയില്‍ നിലവില്‍ അംഗങ്ങളായ അപേക്ഷകന്റെ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പരമാവധി രണ്ടു കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുളളത്. പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയതിന് ശേഷം അപേക്ഷ ഈ മാസം 12 മുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ആബി പോളിസി സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ആധാര്‍ എന്നിവയുടെ അസ്സല്‍ കയ്യില്‍ കരുതണം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം എല്ലാ രേഖകളും തിരികെ വാങ്ങാം. ഒരു രേഖയുടെയും പകര്‍പ്പ് അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുള ഡാറ്റ എന്‍ട്രി ഫീസായി 15 രൂപ അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കണം.

Share: