അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ ഒഴിവ്

Share:

കൊച്ചി: തൃശൂര്‍ ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.

യോഗ്യത: കൊമേഴ്‌സില്‍ ബിരുദം/ബിരുദാനന്തര ബിരുദം, കോ- ഓപ്പറേഷനില്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് (എച്ച്.ഡി.സി) അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ കൊമേഴ്‌സില്‍ ബിരുദം/ബിരുദാനന്തര ബിരുദം, സി.എ. ഇന്റര്‍ വിജയിച്ചിരിക്കണം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്പള സ്‌കെയില്‍:  20000-24000.

പ്രായം: 20-37 (നിയമാനുസൃത വയസിളവ് ബാധകം)

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 16-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സ്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

Share: