ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഒഴിവ്

Share:

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ശ്രവണവൈകല്യമുളള ഭിന്നശേഷിക്കാര്‍ക്കുമാത്രമായി സംവരണം ചെയ്തിട്ടുളള ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ആയുര്‍വേദ) തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത ആയുര്‍വേദത്തിലോ, സിദ്ധയിലോ, യുനാനിയിലോ ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ആയുര്‍വേദ ഫാര്‍മസിയില്‍ ബിരുദം.

ശമ്പള സ്‌കെയില്‍ 39500.

പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം)

നിശ്ചിത യോഗ്യതയുളള ശ്രവണ വൈകല്യമുളള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 16-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

Share: