ജനറല്‍ നഴ്‌സിംഗിന് അപേക്ഷിക്കാം
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിഭാഗത്തിലുളള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതി. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുളളവരേയും പരിഗണിക്കും.
365 സീറ്റുകളാണുളളത്. ഇതില്‍ 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് 2018 ഡിസംബര്‍ 31ന് 17 വയസില്‍ കുറയുവാനോ 27 വയസില്‍ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
അപേക്ഷാഫോമും, പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷാഫീസ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റുളള വിഭാഗത്തിന് 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അതത് ജില്ലയിലെ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് ജൂലൈ 21ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാമെഡിക്കല്‍ ഓഫീസ്, നഴ്‌സിംഗ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.