ജനറൽ ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ
ജനറൽ ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ (സ്കെയിൽ ഒന്ന്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
ശന്പളം: 32,795- 62,315 രൂപ.
ജനറൽ സ്ട്രീം: 24 ഒഴിവ്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് അറുപതു ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. എസ്സി, എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
ഹിന്ദി സ്ട്രീം: ഒരു ഒഴിവ്.
യോഗ്യത: ബിരുദത്തിന് ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ അറുപതുശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദത്തിന് ഹിന്ദി ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ അറുപതു ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. എസ്സി, എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
പ്രായം: 2018 മേയ് എട്ടിന് 21-30. പട്ടികജാതി/വർഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈൻ എഴുത്ത്പരീക്ഷ, ഇന്റർവ്യൂ, കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടാകും.
അപേക്ഷാഫീസ്: 500 രൂപ (കൂടാതെ 18 ശതമാനം ജിഎസ്ടി). പട്ടികവിഭാഗം, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. ഓണ്‍ലൈൻ രജിസ്ട്രേഷൻ ലഭിക്കുന്ന സമയത്ത് പേയ്മെന്റ് ചെലാൻ ഉപയോഗിച്ചു വേണം അപേക്ഷാഫീസ് അടയ്ക്കാൻ.
ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, തിരുനന്തപുരം, മുംബൈ, നവി മുംബൈ, താനെ കോൽക്കത്ത, ന്യൂഡൽഹി എന്നിവിടങ്ങളിൽ വച്ചായിരിക്കും എഴുത്തു പരീക്ഷ.
അപേക്ഷിക്കേണ്ട വിധം: www.gicofindia.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
അപേക്ഷകർക്ക് ഓണ്‍ലൈൻ വിലാസം നിർബന്ധമാണ്.
ഓണ്‍ലൈൻ അപേക്ഷയിൽ അപ്ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്പോർട്ട്സൈസ് കളർ ഫോട്ടോ എന്നിവ സ്കാൻ ചെയ്തതു ഉണ്ടാവണം. കൂടുതൽ വിവര ങ്ങൾക്ക് www.gicofindia.com എന്നവെബ്സൈറ്റ് സന്ദർശിക്കുക.
ഓണ്‍ലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 29.