വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡന്റ് — ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

Share:

കൊച്ചി: കൊച്ചി കോര്‍പറേഷനിലും, മുളന്തുരുത്തി, നോര്‍ത്ത് പറവൂര്‍, വാഴക്കുളം, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് രാത്രിസമയങ്ങളില്‍ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന്‍ താത്പര്യമുളള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെയും, വെറ്ററിനറി ഡോക്ടറെ മൃഗചികിത്സ നല്‍കുന്നതില്‍ സഹായിക്കുന്നതിനായി അറ്റന്‍ഡന്റ് തസ്തികയില്‍ ജോലി ചെയ്യുവാന്‍ അനുയോജ്യരായ വ്യക്തികളെയും തെരഞ്ഞെടുക്കുന്നു.

താത്പര്യമുളള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുളള വെറ്ററിനറി ബിരുദധാരികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് ഒമ്പതിന് രാവിലെ 11-നും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

അറ്റന്റന്റ് തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ മെയ് ഒമ്പത് ഉച്ചയ്ക്ക് രണ്ടിനും നാലിനും ഇടയിലായിരിക്കും. ബയോഡാറ്റയും സമാന ജോലി പരിചയമുണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകളും സഹിതം ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2360648.

Share: