ടാറ്റാ- ധന് അക്കാഡമിയില്‍ പഠിക്കാം
സാധാരണക്കാരുടെ ഉന്നമനത്തിനു പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്കായി മധുര ആസ്ഥാനമായുള്ള ടാറ്റാ-ധൻ അക്കാഡമി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡെവലപ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
രണ്ടു വർഷത്തെ മുഴുവൻ സമയ പ്രോഗ്രാമുകളാണിത്. ബേസിക് ,ഡെവലപ്മെന്റ്, മാനേജ്മെന്റ് ഫോർ ഡെവലപ്മെന്റ്, ടെക്നോളജി ഫോർ ഡെവലപ്മെന്റ്, കമ്യൂണിക്കേഷൻ ഡെവലപ്മെന്റ്, ലീഡർഷിപ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് എന്നീ അഞ്ചു മേഖലകളായി തിരിച്ചാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്.
യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പ്രായം: 2018 ജൂണ്‍ 30ന് 26 വയസ് കവിയരുത്.
സർ ടാറ്റാ ട്രസ്റ്റിനു കീഴിലുള്ളതാണ് ധൻ (ഡെവലപ്മെന്റ് ഹ്യൂമൻ ആക്ഷൻ) ഫൗണ്ടേഷൻ.
ഫോണ്‍: +91 4543 293405 / 293406.
വെബ്സൈറ്റ്: http://dhan.org/tda