സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ: യോഗ പഠിക്കണം

Share:

സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷക്ക് ഇനി മാര്‍ക്ക് ലഭിക്കണമെങ്കില്‍ യോഗ പോലുള്ള രാജ്യസ്നേഹം അടങ്ങുന്ന പാരമ്പര്യ കായിക ഇനങ്ങളും പഠിക്കണം. സി.ബി.എസ്.ഇ ചൊവ്വാഴ്ച ഇറക്കിയ സര്‍ക്കുലറിലാണ് പുതിയ മാറ്റങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതലാണ് മാറ്റം. യോഗ അടക്കമുള്ള പാരമ്പര്യ കായികയിനങ്ങള്‍ നിര്‍ബന്ധമാക്കുന്നത് രാജ്യസ്നേഹം വളര്‍ത്തുന്നതിനും ശാരീരികക്ഷമതയുണ്ടാക്കുന്നതിനുമാണെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. കൂടാതെ അച്ചടക്കം, ഹാജര്‍, നോട്ട് പുസ്തകത്തിന്‍െറയും ഏല്‍പിക്കുന്ന പ്രവൃത്തികളുടെ വൃത്തി തുടങ്ങിയവക്കെല്ലാമാണ് മാര്‍ക്ക്. പുതിയ കരിക്കുലം അനുസരിച്ച് പത്താംക്ളാസ് പരീക്ഷ മാര്‍ക്ക് 80:20 അനുപാതത്തിലായിരിക്കും. 80 മാര്‍ക്ക് എഴുത്തു പരീക്ഷക്കും 20 മാര്‍ക്ക് കായികം, ഹാജര്‍, നോട്ട് പുസ്തകത്തിന്‍െറ വൃത്തി തുടങ്ങിയവക്കാണ്.

സി.ബി.എസ്.ഇ അടുത്തിടെയാണ് പത്താം ക്ളാസ് പരീക്ഷ നിര്‍ബന്ധമാക്കിയത്. ഇതനുസരിച്ച് ഇനി പത്താം ക്ളാസിലെ വിദ്യാര്‍ഥികള്‍ മുഴുവന്‍ സിലബസും പഠിക്കേണ്ടിവരും. അതേസമയം, എട്ടുമുതല്‍ ത്രിഭാഷ പഠിപ്പിക്കണമെന്ന നിര്‍ദേശം സി.ബി.എസ്.ഇ തള്ളി. ഇംഗ്ളീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മൂന്നാമതൊരു ഇന്ത്യന്‍ ഭാഷയും കൂടി സിലബസില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠനഭാരമേറുമെന്ന അഭിപ്രായം ശക്തമായതിനെതുടര്‍ന്നാണ് ഈ നിര്‍ദേശം തള്ളിയത്.

Share: