കുഫോസ് കണ്ണൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഒഴിവ്
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) പയ്യനൂരില്‍ ആരംഭിക്കുന്ന പ്രാദേശിക കേന്ദ്രത്തില്‍ ഓഫിസ് അസിസ്റ്റന്റിന്റെയും ഓഫിസ് അറ്റഡന്റിന്റെയും ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. മൂന്ന് വര്‍ഷം വരെ തുടരാം. ഏതെങ്കിലും സര്‍വ്വകലാശാലയിലോ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലോ അഡ്മിനിസ്‌ട്രേറ്റീവ് ജോലിയില്‍ അഞ്ച് വര്‍ഷത്തെ പരിചയവും ബിരുദവും ഉള്ളവര്‍ക്ക് ഓഫിസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അലവന്‍സുകളെല്ലാം അടക്കം പ്രതിമാസം 29,200 രൂപ ശമ്പളം ലഭിക്കും.
എസ്.എസ്.എല്‍.സി യോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് ഓഫിസ് അറ്റഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അലവന്‍സുകള്‍ അടക്കം 17,325 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.ഇരു തസ്തികള്‍ക്കും അപേക്ഷിക്കാന്‍ പ്രായപരിധിയില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15. അപേക്ഷിക്കേണ്ട വിലാസം സ്‌പെഷ്യല്‍ ഓഫിസര്‍, കുഫോസ് പ്രാദേശിക കേന്ദ്രം, ഹൗസ് നമ്പര്‍ 26 192 എ, മാമ്പലം, പയ്യനൂര്‍ പി.ഒ, കണ്ണൂര്‍ 670307. വിശദ വിവരങ്ങള്‍ക്ക് കുഫോസ് വെബ്‌സൈറ്റ് (www.kufos.ac.in) സന്ദര്‍ശിക്കുക.