സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ : സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ സെക്രട്ടേറിയറ്റ്, പി.എസ്.സി, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട്, വിജിലന്‍സ് ട്രൈബ്യൂണല്‍, സ്‌പെഷ്യല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികകളിലേക്ക് നടത്തുന്ന ബിരുദതല മത്സര പരീക്ഷകള്‍ക്കുവേണ്ടി ആറു മാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനത്തിന് ബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും.
2018 ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ഈ ക്ലാസ്സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു ഫോട്ടോ എന്നിവ സഹിതം 2018 ജനുവരി 25 നു മുമ്പ് തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോം ഈ ഓഫീസില്‍ നിന്നും ലഭിക്കും.
ഫോണ്‍ : 0471 – 2543441