സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ : കൃത്യതയോടെ പഠിക്കുക

Share:

പിഎസ്‌സി നടത്തിയ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ ബിരുദധാരികൾ പങ്കെടുത്തതെന്ന റെക്കോഡ്
കഴിഞ്ഞ തവണ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷയ്ക്ക് ലഭിച്ചു . സംസ്ഥാനത്തെ 2121 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ അഞ്ചേകാല്‍ ലക്ഷത്തോളം പേരാണു പങ്കെടുത്തത്.

പുതിയ സിലബസ് അനുസരിച്ചു നടന്ന പരീക്ഷ ഉദ്യോഗാര്‍ഥികളെ കാര്യമായി ബുദ്ധിമുട്ടിച്ചില്ല.
ഉദ്യോഗസ്ഥരുടെ കുറവുകാരണം എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സ്വന്തം ഉദ്യോഗസ്ഥരെ അയക്കാന്‍ പിഎസ്സിക്കു കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ മുകളിലേക്കു ള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
ഏകദേശം മൂന്നു കോടി രൂപയാണു കഴിഞ്ഞ തവണ പരീക്ഷാ നടത്തിപ്പിനായി ചെലവ്. ചെറിയ പിഴവുപോലും പരീക്ഷ മൊത്തത്തില്‍ മാറ്റിവയ്ക്കേണ്ട സ്ഥിതി ഉണ്ടാക്കുമെന്നതു മുന്‍കൂട്ടിക്കണ്ട് ശക്തമായ മുന്നൊരുക്കമാണ് പിഎസ്സി നടത്തിയിരുന്നത്. തലസ്ഥാന ജില്ലയില്‍ മാത്രം 392 കേന്ദ്രങ്ങളിലാണു കഴിഞ്ഞ തവണ പരീക്ഷ നടന്നത്.
ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ 3.15 വരെയാണു പരീക്ഷ നിശ്ചയിച്ചിരുന്നത്.
ഉച്ചയ്ക്ക് 1.30നു തന്നെ ഉദ്യോഗാര്‍ഥികളെ പരീക്ഷാഹാളിനുള്ളിലേ ക്കു പ്രവേശിപ്പിച്ചു. അരമണിക്കൂര്‍ വെരിഫിക്കേഷനായി ചെലവഴിച്ചു. രണ്ടു മണിക്കു പരീക്ഷ ആരംഭിച്ചു.
പരീക്ഷ എഴുതാനെത്തിയ ചിലർക്കെങ്കിലും അശ്രദ്ധമൂലം പുറത്തുനിൽക്കേണ്ടിവന്നു. വൈകിയെത്തിയവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല.
ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ രേഖ കൈവശമില്ലാതെ എത്തിയവരെയും പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് ത സ്തികയിലേക്ക് ഓരോ തവണയും അപേക്ഷകരുടെ എണ്ണം കൂടിവരികയാണ്. ഇത്തവണ ആറ് ലക്ഷത്തിലേറെ അപേക്ഷകർ ഉണ്ടാകാനാണ് സാദ്ധ്യത.

ഏറ്റവും കൂടുതല്‍ ആളുകള്‍ എഴുതിയ പരീക്ഷ ഒറ്റ ദിവസം കൊണ്ട് പിഎസ് സി പൂര്‍ത്തിയാക്കി എന്ന സവിശേഷതയും കഴിഞ്ഞ പരീക്ഷക്കുണ്ടായിരുന്നു.

പരീക്ഷാ സിലബ്ബസിൽ കഴിഞ്ഞ തവണ മാറ്റങ്ങൾ വരുത്തിയിരുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് മലയാളവും വ്യാകരണവും ആയി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സിലബസില്‍ നിന്ന് ഒഴിവാക്കി. പകരം സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ സിലബസ്സായി നല്‍കിയിട്ടുള്ള 10 മേഖലകള്‍ ഒരു മാഗ്ഗനിർദ്ദേശമായി മാത്രം സ്വീകരിക്കുന്നതാണ് നല്ലത്. പഠിക്കേണ്ട മേഖലകളെപ്പറ്റി സാമാന്യമായ ധാരണ നല്‍കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഏതുവിഷയത്തിലെ ചോദ്യങ്ങളും ഈ പരീക്ഷയില്‍ പ്രതീക്ഷിക്കാം.
കണക്ക്/മെന്റല്‍ എബിലിറ്റി-20, പൊതുവിജ്ഞാനം-50, ജനറല്‍ ഇംഗ്ലീഷ്-10, മലയാളം-10, ഐ.ടി.-10 എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ മാര്‍ക്ക്. എന്നാല്‍ ഇതിലും വ്യത്യാസം വന്നേക്കും.
മലയാളം, ഐ.ടി. മേഖലകളില്‍നിന്ന് പൊതുവിജ്ഞാനത്തിന്റെ സ്വഭാവത്തിലുള്ള അഞ്ചോളം ചോദ്യങ്ങള്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്നു. ബഹുമതികള്‍, ഗ്രന്ഥങ്ങള്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരീക്ഷയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

കൂടാതെ ഇക്കണോമിക്‌സ് അനുബന്ധ ചോദ്യങ്ങള്‍ക്കും പൊതുവിജ്ഞാന മേഖലയില്‍ പ്രാധാന്യം ലഭിച്ചേക്കാം. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സിലബസില്‍ മാത്രമൊതുങ്ങി പഠിക്കുന്നത് ഉയര്‍ന്ന റാങ്കുലക്ഷ്യംവെക്കുന്നവര്‍ക്കു ഗുണകരമാവില്ല. സിലബസ് മുഴുവനായി ഉള്‍ക്കൈാള്ളുന്നതിനൊപ്പം ഇക്കണോമിക്‌സ് പോലുള്ള വിഷയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പഠിക്കേണ്ടതുണ്ട്.

പി.എസ്.സി.പരീക്ഷകളില്‍ പൊതുവിജ്ഞാന മേഖലയിലെ ചോദ്യങ്ങളിൽ സാധാരണ ഗതിയിൽ വലിയ അന്തരം വരാറില്ല. എന്നാല്‍ കണക്ക്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ മികവു കാട്ടുന്നവര്‍ ഉന്നതവിജയം നേടുന്നതായാണ് കണ്ടുവരുന്നത്.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ മികവു കാട്ടാന്‍ ഏറ്റവും യുക്തമായ മാര്‍ഗം കണക്ക്/മെന്റല്‍ എബിലിറ്റി എന്നിവയില്‍ പരമാവധി മാര്‍ക്ക് നേടുക എന്നതാണ്. പത്താംക്ലാസ് നിലവാരമുള്ള ചോദ്യങ്ങളാണ് ഈ വിഭാഗത്തിൽ പൊതുവേ വരാറുള്ളത്. കൂടാതെ, പി.എസ്.സി.സ്ഥിരമായി ചോദിച്ചുവരുന്ന ശൈലികളിലും, രീതികളിലുമുള്ള ചോദ്യങ്ങളാവും ബഹുഭൂരിപക്ഷവും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പി.എസ്.സി.നടത്തിയിട്ടുള്ള പരീക്ഷകളിലെ കണക്കിലെ ചോദ്യങ്ങള്‍ ചെയ്തുപഠിച്ചാല്‍ത്തന്നെ നല്ല വിജയം പ്രതീക്ഷിക്കാം.

മുന്‍ചോദ്യപ്പേപ്പറുകളും മാതൃകാ ചോദ്യപ്പേപ്പറുകളും പരിശീലിക്കുകയാണ് വിജയത്തിനു വേണ്ട മറ്റൊരു പ്രധാനകാര്യം. പി.എസ്.സി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് മുമ്പ് നടത്തിയ പരീക്ഷയുടേത് മാത്രമല്ല ബിരുദം യോഗ്യതയായി നടത്തിയ മറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ഇതിന് ഉപയോഗിക്കണം. ഇവയുടെ മുഴുവന്‍ ശേഖരവും കരിയർ മാഗസിൻ ഓൺലൈൻ പ്ലാറ്റഫോമിൽ ( www.careermagazine.in ) ഉണ്ടായിരിക്കും.

പി.എസ്.സി.പരീക്ഷയുടെ സമയ നിബന്ധനവെച്ചുവേണം പരീക്ഷ എഴുതി പരിശീലിക്കാന്‍. പരീക്ഷ എഴുതിയതിനുശേഷം ഉത്തരങ്ങളുമായി ഒത്തുനോക്കി സ്വയം വിലയിരുത്തുകയും വേണം. ഒരോ പരീക്ഷയിലും പുരോഗതി ഉറപ്പുവരുത്തണം. മാര്‍ക്ക് ഉയര്‍ത്താന്‍ കഴിയാത്ത മേഖലകള്‍ക്ക് പ്രത്യേ പരിഗംണന നല്‍കി തുടര്‍ പരിശീലനവും നടത്തണം. ഇത്രയുമായാല്‍ സെക്രട്ടേറിയറ്റ് അസിസറ്റന്റ് എന്ന സ്വപ്‌ന തസ്തിക നിങ്ങള്‍ക്ക് സ്വന്ത മാക്കാമെന്നത് ഉറപ്പാണ്.
കരിയർ മാഗസിൻ മാതൃകാ പരീക്ഷ ( Mock Exam ) ഇതിന് ഉപകരിക്കുമെന്നതിൽ രണ്ടുപക്ഷമില്ല.

ഡോ. ശിവശങ്കരൻ നായർ

Share: