പ്രോജക്റ്റ് മാനേജര്‍: അപേക്ഷ ക്ഷണിച്ചു
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സ്പോര്‍ട്ട് ലിമിറ്റഡില്‍ (വി.ഐ.എസ്.എല്‍) പ്രോജക്റ്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കല്‍, കൊമേഴ്സ്യല്‍, വിഭാഗനലില് ഓരോ ഒഴിവ് വീതമാണുള്ളത്
കൊമേഴ്സ്യല്‍: സിവില്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം, എം.ബി.എ/പി.ജി.ഡി.എം.12 വര്‍ഷത്തെ പരിചയം.
ടെക്നിക്കല്‍: സിവില്‍ എന്‍ജിനീയറിങ്ങ് ഡിഗ്രി/മറൈന്‍ സ്ട്രക്ച്ചേഴ്സ് /പോര്‍ട്ട് & ഹാര്‍ബര്‍ എന്‍ജിനീയറിംഗ്/ഓഷ്യന്‍ എന്‍ജിനീയറിംഗ് എന്നീ വിഷയങ്ങളൊന്നില് എന്‍ജിനീയറിംഗ് പോസ്റ്റ് ഗ്രാജുവേഷന്, 12 വര്‍ഷത്തെ പരിചയം.
ഉയര്‍ന്ന പ്രായം: 45 വയസ്. അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കും.
ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ അയക്കുന്നതിനും വിശദവിവരങ്ങള്‍ക്കും www.vizhinjamport.in, www.kitcoplacementpark.in
എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി: ഡിസംബര്‍ 30