ഓട്ടിസം അധ്യാപകരെ നിയമിക്കുന്നു
കൊച്ചി: സര്‍വ്വ ശിക്ഷാ അഭിയാന് നടപ്പിലാക്കി വരുന്ന സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ (ഐ.ഇ.ഡി.സി) കരാര്‍ അടിസ്ഥാനത്തില്‍ ഓട്ടിസം സെന്ററുകളിലേക്ക് ഓട്ടിസം അധ്യാപകരെ നിയമിക്കുന്നു. യോഗ്യതകള്‍ പ്ലസ് ടു, ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത റഗുലര്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ (എ.എസ്.ഡി) / ഡിഗ്രി / ഡിപ്ലോമ (ആര്.സി.ഐ അംഗീകൃതം) / ടി.ടി.സി / ബി.എഡ് യോഗ്യതയുള്ളവരുമായിരിക്കണം അപേക്ഷകര്‍. ടി.ടി.സി / ബി.എഡ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അംഗീകൃത സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (എ.എസ്.ഡി) ഡിഗ്രി / ഡിപ്ലോമ മാത്രമുള്ളവരെയും പരിഗണിക്കും. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിഗ്രി / ഡിപ്ലോമ ഇല്ലാത്ത അപേക്ഷകരെ പരിഗണിക്കുന്നതല്ല. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും ഉണ്ടാവണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 5.
അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ പ്രോജക്ട് ഓഫീസര്‍, സര്‍വ്വ ശിക്ഷാ അഭിയാന്, എറണാകുളം എസ്.ആര്.വി ഡി എല്‍.പി സ്കൂള്‍ ക്യാമ്പസ് , ചിറ്റൂര്‍ റോഡ്, എറണാകുളം – 682011