പ്രോജക്ട് ഹെഡ്, ആംഗ്യഭാഷാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകൾ

Share:

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) പ്രോജക്ട് ഹെഡ് നിഡാസ് (നിഷ് ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ഡിസെബിലിറ്റി അവയര്‍നെസ് സെമിനാര്‍), ഭാരതീയ ആംഗ്യഭാഷാ (ഐഎസ്എല്‍) ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സോഷ്യല്‍വര്‍ക്കില്‍ ബിരുദമാണ് പ്രോജക്ട് ഹെഡ് നിയമനത്തിനുള്ള യോഗ്യത.
പ്രായം 45 വയസ്സില്‍ താഴെ.
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് സര്‍ട്ടിഫിക്കറ്റും നേടിയവര്‍ക്ക് ഐഎസ്എല്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷിക്കാം.
പ്രായം 35ല്‍ താഴെ.
യോഗ്യത, തൊഴില്‍ പരിചയം, അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച വിശദവിവരം www.nish.ac.in/others/career എന്ന വെബ് സൈറ്റിൽ ലഭിക്കും.
വിശദമായ ബയോഡാറ്റ, പാസ്പോര്‍ട് സൈസ് ഫോട്ടോ എന്നിവ സഹിതം: The Executive Director, National Institute of Speech And Hearing, NISH Road, Sreekaryam P O, Thiruvananthapuram 695017 എന്ന വിലാസത്തിലാണ് അപേക്ഷി ക്കേണ്ടത്
അവസാന തിയതി നവംബര്‍ 20.

 

Share: