ജൂനിയര്‍ എന്‍ജിനീയര്‍: എസ് എസ് സി അപേക്ഷ ക്ഷണിച്ചു

300
0
Share:

കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്‌തികയിലേക്കുള്ള നിയമനങ്ങള്‍ക്കായി സ്‌റ്റാഫ്‌ സെലക് ഷൻ കമ്മിഷന്‍ നടത്തുന്ന ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ്‌ ആന്‍ഡ്‌ കോണ്‍ട്രാക്‌ട്) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
ജനുവരി 5 മുതല്‍ എട്ടുവരെയാണു പരീക്ഷ. ഓണ്‍ലൈനില്‍ അപേക്ഷിക്കണം.
സെന്‍ട്രല്‍ പബ്ലിക്‌ വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്‌, ഡി, ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ പോസ്‌റ്റ്സ്‌, മിലിട്ടറി എന്‍ജിനീയറിങ്‌ സര്‍വീസ്‌, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍, നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍, ഫറാക്കാ ബാറാജ്‌, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച്‌ സ്‌റ്റേഷന്‍, ഡയറക്‌ടറേറ്റ്‌ ഓഫ്‌ ക്വാളിറ്റി അഷ്വറന്‍സ്‌ നേവല്‍ തുടങ്ങിയ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. ഗ്രൂപ്പ്‌ ബി. നോണ്‍ ഗസറ്റഡ്‌ തസ്‌തികയാണിത്‌.
2018 ജനുവരി ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.

പട്ടികവിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സി.ക്ക്‌ മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്‌ അനുവദിക്കും. വിമുക്‌ത ഭടന്മാര്‍ക്ക്‌ നിയമാനുസൃത ഇളവ്‌.

യോഗ്യത: ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), സി.പി.ഡബ്ല്യു.ഡി.: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍) സി.പി.ഡബ്ല്യു.ഡി.: ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), പോസ്‌റ്റ്സ്‌: സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/തത്തുല്യം.
എം.ഇ.എസ്‌.: ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍): സിവില്‍ എന്‍ജിനീയറിങ്‌ ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും സിവില്‍ എന്‍ജിനീയറിങ്‌ ജോലികളില്‍ (പ്ലാനിങ്‌, എക്‌സിക്യൂഷന്‍, മെയിന്റനന്‍സ്‌) രണ്ടുവര്‍ഷം പരിചയവും.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ മെക്കാനിക്കല്‍): ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമയും ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ ജോലികളില്‍ (പ്ലാനിങ്‌, എക്‌സിക്യൂഷന്‍, മെയിന്റനന്‍സ്‌) രണ്ടുവര്‍ഷം പരിചയവും.
ജൂനിയര്‍ എന്‍ജിനീയര്‍ (ക്യൂ.എസ്‌. ആന്‍ഡ്‌ സി): സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/തത്തുല്യം അല്ലെങ്കില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സര്‍വേയേഴ്‌സിന്റെ (ഇന്ത്യ) ബില്‍ഡിങ്‌ ആന്‍ഡ്‌ ക്വാണ്ടിറ്റി സര്‍വേയിങ്‌ സബ്‌ ഡിവിഷന്‍-2 ഇന്റര്‍മീഡിയറ്റ്‌ പരീക്ഷാ ജയം.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍/മെക്കാനിക്കല്‍), സി.ഡബ്ല്യു.സി.: സിവില്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), ഫറാക്ക ബറാജ്‌ പ്രോജക്‌ട്: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍), ഫറാക്ക ബറാജ്‌ പ്രോജക്‌ട്: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍), ഫറാക്ക ബറാജ്‌ പ്രോജക്‌ട്: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈഷേന്‍. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷം ജോലിപരിചയം അഭികാമ്യം.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ മെക്കാനിക്കല്‍), ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈഷേന്‍: ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ ജോലികളില്‍ (കണ്‍സ്‌ട്രക്ഷന്‍ മോണിട്ടറിങ്‌, എക്‌സിക്യൂഷന്‍), രണ്ടുവര്‍ഷം പരിചയം അഭികാമ്യം.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച്‌ സ്‌റ്റേഷന്‍: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍), സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച്‌ സ്‌റ്റേഷന്‍: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍), ഡയറക്‌ടറേറ്റ്‌ ഓഫ്‌ ക്വാളിറ്റി അഷ്വറന്‍സ്‌ നേവല്‍: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷം ജോലിപരിചയവും (വിശദ വിവരങ്ങള്‍ക്ക്‌ വിജ്‌ഞാപനം കാണുക).
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍), ഡയറക്‌ടറേറ്റ്‌ ഓഫ്‌ ക്വാളിറ്റി അഷ്വറന്‍സ്‌ നേവല്‍: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷം ജോലിപരിചയവും (വിശദ വിവരങ്ങള്‍ക്ക്‌ വിജ്‌ഞാപനം കാണുക).
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍), നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍), നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍), നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച്‌ ഓഗനൈസേഷന്‍: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.

2018 ജനുവരി ഒന്ന്‌ അടിസ്‌ഥാനമാക്കിയാണ്‌ യോഗ്യത കണക്കാക്കുന്നത്‌.
നിശ്‌ചിത തീയതിക്കകം യോഗ്യത നേടാത്തവര്‍ അപേക്ഷിക്കേണ്ടതില്ല. തത്തുല്യ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്കും പട്ടികയ്‌ക്കും വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

അപേക്ഷാഫീസ്‌: 100 രൂപ. വനിതകള്‍/പട്ടികവിഭാഗം/വികലാംഗര്‍/വിമുക്‌ത ഭടന്മാര്‍ക്ക്‌ ഫീസില്ല. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വഴി ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ സൗകര്യം ഉപയോഗിച്ച്‌/ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ മേല്‍പ്പറഞ്ഞ ഫീസ്‌ അടയ്‌ക്കുക.

തെരഞ്ഞെടുപ്പ്‌: എഴുത്തുപരീക്ഷ(500മാര്‍ക്ക്‌)യുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. എഴുത്തുപരീക്ഷയ്‌ക്ക് രണ്ടു പേപ്പറുകളുണ്ട്‌.

പരീക്ഷാകേന്ദ്രം: കേരളത്തില്‍ തിരുവനന്തപുരത്താണ്‌ (കോഡ്‌ നമ്പര്‍ – 9211) പരീക്ഷാകേന്ദ്രം. കവരത്തിയില്‍ (കോഡ്‌ നമ്പര്‍ – 9401) കേന്ദ്രമുണ്ട്‌. ബെംഗളുരുവാണ്‌ (കോഡ്‌ നമ്പര്‍ – 9001) അടുത്തുള്ള മറ്റൊരു കേന്ദ്രം.
അപേക്ഷിക്കേണ്ട വിധം: www.sscon-line.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: നവംബര്‍ 17.

 

 

 

Share: