കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ അന്യത്രസേവനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിതരാകാന്‍ താത്പര്യമുള്ള സര്‍വകലാശാല/സെക്രട്ടേറിയറ്റ്/പി.എസ്.സി/കെ.എസ്.എ.ഡി/മെഡിക്കല്‍/ആയുഷ്//ഹോമിയോ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്റ്സ്പെഷ്യല് ജഡ്ജിന്റെ ഓഫീസ് എന്നീ വകുപ്പുകളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിച്ചു വരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ഉചിത മാര്‍ഗേനെ മാതൃ വകുപ്പില്‍ നിന്നുള്ള നിരാക്ഷേപസാക്ഷ്യ പത്രവും കെ.എസ്.ആര്. റൂള്‍ 144 പ്രകാരമുള്ള പ്രഫോര്‍മയും ബയോഡാറ്റയും സഹിതം രജിസ്ട്രാര്‍, കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല, മെഡിക്കല്‍ കോളേജ് പി.ഒ, തൃശൂര്‍ – 680 596 എന്ന വിലാസത്തില്‍ ഒക്ടോബര്‍ ഏഴിന് മുമ്പ് ലഭിക്കണം.