ഇന്ത്യന്‍ ഓയിൽ കോർപറേഷനിൽ എഞ്ചിനീയറിംഗ് ഒഴിവുകൾ
ഇന്ത്യന്‍ ഓയിൽ കോർപറേഷനിൽ പൈപ്പ് ലൈന്‍സ് ഡിവിഷ൯ സൗ ത്ത് ഈസ്റ്റെൺ റീജണിലുള്ള ഒഡിഷ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നോൺ എക്സിക്യുട്ടീവ് ടെക്നിക്കൽ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു . 14 ഒഴിവുകളാണുള്ളത്.
പരസ്യ വിജ്ഞാപന നമ്പർ: SERPL/HR/ESTB/2017/1
എഞ്ചിനീയറിംഗ് അസിസ്റ്റന്റ്: (മെക്കാനിക്കല്‍)-2, എഞ്ചിനീയറിംഗ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍)-2, എഞ്ചിനീയറിംഗ് അസിസ്റ്റന്റ് (ടി & ഐ)-2, ടെക്നിക്കല്‍ അറ്റന്റഡ് -1-8 എന്നിങ്ങനെ ആണ് ഒഴിവുകൾ.
യോഗ്യത: എഞ്ചിനീയറിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും ടെക്നീഷ്യ൯ അറ്റന്റഡ് തസ്തികയിലേക്ക് പത്താം ക്ലാസ്സും ഐ.ടി.ഐയും വേണം.
പ്രായം: 18 നും 26 നും ഇടയില്‍.
അപേക്ഷാ ഫീസ്: 100 രൂപ
അപേക്ഷിക്കേണ്ട വിധം: https://plis.indianoilpipelines.in എന്ന വെബ്സൈറ്റ് വഴിഓണലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 13