പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം

Share:

ആലപ്പുഴഃ കേരള സർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരളയും ആലപ്പുഴ ആസ്ഥാനമായുള്ള പ്രമുഖ ഐ.ടി. സ്ഥാപനമായ ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ആറുമാസത്തെ ജാവ സ്പ്രിങ് ബൂട്ട് ഫുൾ സ്റ്റാക്ക് ഡെവലപ്മെൻറ് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവരസാങ്കേതിക മേഖലയിൽ തൊഴിൽസാധ്യതയുള്ള ജാവ, സ്പ്രിങ് ബൂട്ട്, റിയാക്ട്, വെബ് സർവീസുകൾ, ഡാറ്റാബേസ് മാനേജ്മെൻറ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഫ്ലട്ടർ തുടങ്ങിയ സാങ്കേതികവിദ്യകളിൽ പരിശീലനം ലഭിക്കും.

ബി.എസ്‌സി, എം.എസ്‌സി, ബി.ടെക്, എം.ടെക്, ബി.സി.എ, എം.സി.എ, ഡിപ്ലോമ, ഡി.സി.എ യോഗ്യതയുള്ളവർക്കും പ്രോഗ്രാമിങ് പരിജ്ഞാനമുള്ള പ്ലസ് ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം.

താൽപര്യമുള്ളവർ https://form.svhrt.com/6abce1b1788fe1a732022025 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495999682

Share: