കമ്പ്യൂട്ടർ പരിശീലനം : അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻറെറിൽ മൂന്ന് മാസം ദൈർഘ്യമുള്ള സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി, ഡി.ടി.പി എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്.
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്ക് ഡാറ്റ എൻട്രി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് നിയമാനുസൃത സ്റ്റൈപ്പൻഡ് ലഭിക്കും.
പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 17ന് വൈകിട്ട് അഞ്ചിന് മുമ്പായി ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ ഓഫീസിൽ അപേക്ഷ നൽകണം.
അപേക്ഷാ ഫോമിൻറെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ:0484-2623304, 9447575509 .






